പ്രൊഫ പി.കെ പ്രസാദന്‍ യാത്രയയപ്പ് നല്കി.
മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലശാല സിന്‍ഡിക്കേറ്റ് മെമ്പറും മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ പ്രെഫസറുമായ ഡോ.പി.കെ. പ്രസാദന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് യാത്രയയപ്പ് നല്കി. മുന്‍പ് മാനന്തവാടി മേരി മാതാ കോളേജില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ച പ്രൊഫസര്‍ പി.കെ പ്രസദാന് മാര്‍ച്ച് 31 നാണ് സര്‍വ്വിസില്‍ നിന്നും വിരമിക്കുന്നത്. ക്യാമ്പസില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശക്തിപ്പെടുത്തുന്നതിലും സര്‍വ്വകലശാലയുടെ മാനന്തവാടി ക്യാമ്പസ് വളര്‍ത്തി കൊണ്ടുവരുന്നതിനും നേതൃത്വപരമായ പങ്ക് വഹിച്ച പ്രൊഫ . പി.കെ പ്രസാദനെ പൗരാ വലിക്ക് വേണ്ടി ചടങ്ങിലെ ജനപ്രതിനിധികളും,ക്യാമ്പസിന് വേണ്ടി ക്യാമ്പസ് ഡയറക്ടറും,എന്‍. എസ്. എസ് യൂണിറ്റിന് വേണ്ടി സെക്രട്ടറിയും സ്നേഹോപകാരം നല്കി. എടവക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷറഫുന്നിസ,വിവിധ വകുപ്പ് മേധാവികളായ ഡോ സീത കക്കോത്ത്, ഡോ ആര് എസ് എം ഷംസുദീന്‍, ഡോ. എം.പി അനില്‍, ഡോ. അജയന്,എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസര്‍
ഗണേഷ് കുമാര്‍ സി എച്ച്, ജീവനകാരുടെ പ്രതിനിധി ഷബീര്‍ ടി എ ,വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഹബീബ് റഹ്മാന്, ചിത്തിര, രക്ഷകര്‍തൃ പ്രതിനിധി അബ്ദുള്‍ റഹ്മാന്, പ്രദേശവാസികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് പ്രൊഫ. പി.കെ പ്രസാദന്‍ മറുപടി പ്രസംഗം നടത്തി.
ചടങ്ങിന് ക്യാമ്പസ് ഡയറക്ടര്‍ ഹരീന്ദ്രന്‍. പി സ്വാഗതവും സുവോളജി ഡിപ്പാര്‍ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജോസഫ് എരിഞ്ഞേരി നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍