കളര്‍ ചേര്‍ത്ത മദ്യ വില്‍പ്പന; യുവാവ് അറസ്റ്റില്‍
കല്ലൂര്‍: കല്ലൂര്‍ തേക്കുംപറ്റ ഭാഗത്ത് കളര്‍ ചേര്‍ത്ത മദ്യം വില്‍പ്പന നടത്തിയതിന് തേക്കുംപറ്റ ഒറ്റ കണ്ടത്തില്‍ വീട്ടില്‍ അരുണ്‍ (29) എന്നയാളെ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 14.530 ലിറ്റര്‍ മദ്യവും പിടികൂടി. സുല്‍ത്താന്‍ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ് ) വി.എ ഉമ്മറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിഷ്ണു കെ.കെ, സുധീഷ്.വി, അനില്‍.എ, ശിവന് ഇ.ബി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അഖില എം.ബി എന്നിവരും ഉണ്ടായിരുന്നു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് 1 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍