വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്നലെ മൊത്ത വൈദ്യുതി ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകത കുറഞ്ഞു. ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ 5197 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്. 26 ന് 90.16 ദശലക്ഷം യൂണിറ്റാണ് വാങ്ങിയതെങ്കില്‍ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.ഉപഭോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍