വാറന്റ് നടപ്പിലാക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; പിതാവും മകനും അറസ്റ്റില്‍
ബത്തേരി: വിവിധ കേസുകളില്‍ പ്രതിയായ ആളെ അറസ്റ്റ് ചെയ്യുന്നതിനായി എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്. ഐ.ശശികുമാര്‍, വനിത എ എസ്.ഐ. ഷീജ, സീനിയര്‍ സി.പി.ഒ അരുണ്‍ജിത്ത്, സി.പി.ഒ മാരായ അനില്‍, അജ്മല്‍ അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുപ്പാടി വേണ്ടൂര്‍ പണിക്കപ്പറമ്പില്‍ മാര്‍ക്കോസ് (66) മകന് ബൈജു (42) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തുനാലോളം കേസുകളില്‍ പ്രതിയായ മര്‍ക്കോസിനെ വാറന്റുമായ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ട് വാതിലടച്ച പ്രതികള്‍ വാതില്‍ തുറക്കാതെ പോലീസിനെതിരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ വീട് തുറന്നയുടന്‍ ഇരുവരും ചേര്‍ന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴടക്കി വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍