നിരന്തര കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി.
കല്‍പ്പറ്റ: നിരന്തര കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി. വരയാല്‍, കുറുമറ്റത്തില്‍ വീട്ടില്‍ പ്രജീഷ്(48)നെതിരെയാണ് കാപ്പ ചുമത്തിയത്. 22.03.2024 തീയതി ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി മോഷണ കേസുകളിലെ പ്രതിയായ പ്രജീഷ്, തവിഞ്ഞാല്‍ 44-ാം മൈലിലെ ക്ഷേത്രത്തില്‍ രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ വൈത്തിരി സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരുകയായിരുന്നു. തുടര്‍ന്ന്, തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ ഇയാളെ ഫോര്‍മല്‍ അറസ്റ്റ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2022 ലും ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍