പൂക്കോട് വെറ്റിനറി കോളേജിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് റദ്ദാക്കി.
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് റദ്ദാക്കി. ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് നടപടി. 2019 & 2021 ബാച്ചുകാരായ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിനാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.സംഭവത്തില്‍ 13 പേര് കുറ്റക്കാരെന്ന് റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെ 13 പേരെയും സസ്പെന്‍ഡ് ചെയ്തു. ഇത് ചോദ്യം ചെയ്ത് രണ്ടു വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പോയി ഇടക്കാല സ്റ്റേ നേടി. നിയമോപദേശം തേടിയ ശേഷം കോളേജ് 13 പേരുടേയും സസ്പെന്ഷന് റദ്ദാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍