വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി എം എസ് എഫ് ഒരുക്കം 2K17
മടക്കിമല: നേരിന്റെ പക്ഷത്ത് ചേര്‍ന്ന് മുന്നേറാം, നെഞ്ചുറപ്പോടെ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് മടക്കിമല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠന ക്യാമ്പ് ഒരുക്കം 2K17 വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പഞ്ചായത്ത്,ശാഖ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പഠന ക്യാമ്പിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇടതു പക്ഷ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കും എസ് എഫ് ഐ യുടെ അക്രമ രാഷ്ട്രീയത്തിനും എതിരെ വിദ്യാര്‍ത്ഥി സമൂഹം ഉണരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ക്യാമ്പിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം. ഹരിത രാഷ്ട്രീയത്തെ കുറിച്ചും പൊതു വിഷയങ്ങളെ കുറിച്ചും ചര്‍ച്ചയായ ക്യാമ്പ് മുന്നോട്ടുള്ള പ്രയാണത്തില്‍ മുതല്‍ കൂട്ടാവുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസ്നാഫ് റഹിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാസര്‍ പാലക്കല്‍, അഷ്ക്കര്‍ അലി കോറോം എന്നിവര്‍ ക്ലാസ്സെടുത്തു.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി പി സി, മുസ്ലിം ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് വടകര മുഹമ്മദ്, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, അഷ്റഫ് ചിറക്കല്‍,നിയാസ് മടക്കിമല,മുഹ്സിന് പതിരിക്കുന്നുമ്മല്, നിഹാസുദ്ധീന് പൊത്തങ്ങോടന്‍, അമീര്‍ സഫ്വാന്, റാഫി മണക്കടവന്‍, സഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പി സ്വാഗതവും ജസീം പൈക്കാടന്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍