പൊതു നന്മയ്ക്കായ് യുവജന കൂട്ടായ്മ ;റോഡരികിലെ സൂചനാ ബോര്‍ഡുകള്‍ വൃത്തിയാക്കി കെസിവൈഎം പ്രവര്‍ത്തകര്‍
മാനന്തവാടി:റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷയ്ക്കായ് വെച്ചിരിക്കുന്ന റോഡ് സിഗ്നല്‍ ബോര്‍ഡുകള്‍ പലതും കാട് മുടി പായല്‍ പിടിച്ച് കിടക്കുന്ന നിലവിലെ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ സൂചന ബോര്‍ഡുകള്‍ വൃത്തിയാക്കിയും പരിസരത്തെ കാടുകള്‍ വെട്ടിത്തെളിച്ചും കെസിവൈഎം കൊമ്മയാട് യൂണിറ്റ് മാതൃകയായി.റോഡ് നിയമങ്ങള്‍ തെറ്റിക്കുമ്പോഴുള്ള പിഴയുടെ അളവ് കൂട്ടാന്‍ കാണിക്കുന്ന താല്പര്യം ഇത്തരം സൂചനാ ബോര്‍ഡുകള്‍ നന്നാക്കാന്‍ കൂടി അധികൃതര്‍ കാണിക്കുകയാണെങ്കില്‍ ധാരാളം അപകടങ്ങള്‍ കുറയുമെന്ന് കെസിവൈഎം ചൂണ്ടിക്കാട്ടി.അഞ്ചാംമൈല്‍ മുതല്‍ മാനന്തവാടി വരെയും നാലാം മൈല്‍ മുതല്‍ പിച്ചംകോട് വരെയും റോഡിന് ഇരുവശത്തുമുള്ള കാട് മൂടിയതും പായല്‍ പിടിച്ചതുമായ സുരക്ഷാ ബോര്‍ഡുകള്‍ വൃത്തിയാക്കിയാണ് കെസിവൈഎം മാതൃകയായത്അപകട സാധ്യതയേറിയ സ്ഥലങ്ങളിലെ കാട് വെട്ടി വൃത്തിയാക്കാനും ഇവര്‍ സമയം കണ്ടെത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍