കര്‍ഷക കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍ ആചരിക്കും ; വാഹനങ്ങള്‍ തടയില്ല
![കര്‍ഷക കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍ ആചരിക്കും ; വാഹനങ്ങള്‍ തടയില്ല](http://opennewser.com/uploads/news/KARRASACAOOANAWWAYYAHAEARATA.jpg)
മാനന്തവാടി: കര്‍ഷകനായ പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് നാളെ (ഫെബ്രുവരി 13 ചൊവ്വാഴ്ച) വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കാട്ടാനയെ ഉടന്‍ മയക്കുവെടിവെച്ച് ജനങ്ങളുടെ ഭീതിയകറ്റുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. വ്യാപാര സ്ഥാനങ്ങളും ഓഫീസും അടച്ചിട്ട് ജനം ഹര്‍ത്താലുമായി സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി എന്നിവര്‍ ആവശ്യപ്പെട്ടു.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍