നാടിനു മാതൃകയായി സൗഹൃദ കൂട്ടം..!
തൃശ്ശിലേരി: തൃശ്ശിലേരി ഗവ.ഹൈസ്കൂള്‍ 1988 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയുടെ രണ്ടാം സംഗമം തൃശിലേരി ബഡ്സ് പാരഡൈസ് സ്കൂളില്‍ നടന്നു. സംസ്ഥാന ബഡ്സ് കലാമേളയില്‍ വയനാടിന് ഒന്നാം സ്ഥാനം നേടികൊടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവിദ്യാലയത്തിന് സൗഹ്യദ കൂട്ടത്തിന്റെ സ്നേഹ സമ്മാനമായ 43 ഇഞ്ച് സ്മാര്‍ട്ട് ടി.വി സമ്മാനിച്ചു.
കൂട്ടായ്മയിലെ അംഗമായിരുന്ന ടി.സി. ജയന്റെ പാവന സ്മരണക്കായാണ് ടി വി സമര്‍പ്പിച്ചത്.തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് ടി വി കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വത്സല കുമാരി, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ജയ കെ.ജി, സിഡിഎസ് ചെയര്‍പേഴ്സണ്‍ സൗമിനി, സിഡിഎസ് എക്സിക്യൂട്ടീവ് ജയന പ്രമോദ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്, ലത ജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.കൂട്ടായ്മ യിലെ അംഗങ്ങളില്‍ പെട്ടവരുടെ മക്കളില്‍ പഠന - പഠനേതര രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെ ആദരിച്ചു.
വിവിധ കലാപരിപാടികള്‍ അരങ്ങേറി
സുനില്‍ കുമാര്‍ പി.ആര് അനുശോചന പ്രമേയം അവതരിപ്പിച്ചു. സനു ഫിലിപ്പ് സ്വാഗതം പറഞ്ഞു. സുധീര്‍.സി അധ്യക്ഷത വഹിച്ചു. മുത്തു, ശ്രീമതി ഷൈനി ജോസ്, വിജയലക്ഷമി, മാസ്റ്റര്‍ മുഹമ്മദ് മിഥുലജ്, ആഷിഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു മുഹമ്മദാലി നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍