സ്നേഹ തണലൊരുക്കി എന്‍ജിഒ യൂണിയന്‍
മാനന്തവാടി: മാനന്തവാടി എരുമത്തെരുവ് ഇല്ലത്ത്മൂലയിലെ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് എന്‍ജിഒ യൂണിയന്‍ നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി.എന്‍ജിഒ യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനമാകെ യൂണിയന്‍ നിര്‍മ്മിച്ച് നല്‍കുന്ന 60 വീടുകളൊന്നാണ് ഇവര്‍ക്ക് നിര്‍മ്മിച്ച്് നല്‍കിയത്. ഏഴര ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പുമുറി, ഡൈനിംങ് ഹാള്‍, അടുക്കള, ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് വീടൊരുക്കിയത്. കൂടാതെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയില്‍ നിന്നും കുടുംബം വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.ടി കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ വീടിന്റെ നിര്‍മ്മാണം കരാര്‍ ഏറ്റെടുത്ത കെ ജെ ജെയ്സണെ ആദരിച്ചു. കില ജില്ല ഫെസിലിറ്റേറ്റര്‍ പി ടി ബിജു, പി വി ഏലിയാമ്മ, എ ഇ സതീഷ് ബാബു,എ കെ രാജേഷ്, കെ വി ജഗദീഷ്, എ പി മധുസൂധനന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍