ശാസ്ത്രത്തെ ജനകീയവല്ക്കരിക്കുന്നതാവണം നവതലമുറകള്: ഡോ.പി.രാജേന്ദ്രന്
പുല്‍പ്പള്ളി:പഴശ്ശിരാജ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല സമാപിച്ചു.മോളിക്യുലര്‍ ബയോളജി ടെക്നിക്സിനെ കേന്ദ്രീകരിക്കുന്ന ശില്‍പ്പശാല അമ്പലവയല്‍ അഗ്രികള്‍ച്ചല്‍ റിസര്‍ച്ച് സ്റ്റേഷന് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. നവതലമുറകളിലേക്കായി ഗവേഷകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശില്‍പ്പശാലയില്‍ സയന്‍സിനെ ജനകിയവല്ക്കരിക്കുന്നതാവണം ഇനിയുള്ള സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ. ആര്.വി.ഓംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് ക്ലാസുകള്‍ നയിക്കുന്ന ശാസ്ത്രജ്ഞരായ ഡോ.കെ.വി ഓംകുമാര്‍,ഡോ.രാജന് അയ്യപ്പന്, കോളേജ് സി.ഇ.ഒ ഫാദര്‍ ടോണി കോഴിമണ്ണില്‍,കോളേജ് ബര്‍സാര്‍ ഫാദര്‍ ജോര്‍ജ്ജ് ആലുംമൂട്ടില്‍,ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പ്രൊഫ.സില്‍വി ടി.എസ്,സ്വാശ്രയവിഭാഗം ഡയറക്ടര്‍ പ്രൊഫ.താരാ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാലക്ക് ബയോകെമിസ്ട്രി വിഭാഗം അസി.പ്രൊഫ. നീതു ജോര്‍ജ് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍