രാത്രിയാത്രാ നിരോധനം :ദേശീയപാത ഉപരോധം ആരംഭിച്ചു; യുവജന കൂട്ടായ്മയായ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തിലാണ് ഉപരോധം
ദേശീയപാത 766 ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ യുവജനകൂട്ടായ്മയായ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധം ആരംഭിച്ചു.രാവിലെ 9 മണി മുതല്‍ ബത്തേരി ട്രാഫിക് ജംഗ്ഷനിലാണ് ഉപരോധം ആരംഭിച്ചത്.റോഡ് ഉപരോധം ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ സഹദേവന് ഉദ്ഘാടനം ചെയ്തു.നിരോധനം പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഊര്ജ്ജിതമാക്കണമെന്നതാണ് പ്രധാന ആവശ്യം.നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ പ്രഗത്ഭനും പരിചയസമ്പന്നനുമായ അഭിഭാഷകനെ നിയമിക്കു,കര്‍ണ്ണാടകയുടെ നിലപാട് അനുകൂലമാക്കാന്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തുക,കേസില്‍ സംസ്ഥാനത്തിന്റെ വാദം ശക്തിപ്പെടുത്തുന്നതിനായി അഭിഭാഷകപാനലിനെ നിയോഗിക്കുക,പാത അടച്ചതു നിമിത്തം വന്നിട്ടുള്ള നഷ്ടം കണക്കാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സാമ്പത്തിക സര്‍വ്വേ നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഉപരോധം നടത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍