പ്രതിപക്ഷ നേതാവ് നിയമസഭയെ വെല്ലുവിളിക്കുന്നു:ഇ പി ജയരാജന്‍

വാളാട്: പ്രതിപക്ഷ നേതാവ് നിയമസഭയെ വെല്ലുവിളിക്കുകയാണെന്ന് സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഇയപി ജയരാജന്‍ പറഞ്ഞു. വാളാട് നടന്ന ഇഎംഎസ് - എകെജി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരളമാകെ വികസനത്തിന്റെ വീഥികള്‍ തുറന്നത് ഇടതുപക്ഷ സര്‍ക്കാരാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഎഫ് ഇടതു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് കേരള ജനത തിരിച്ചറിയുന്നും, ഇ പി ജയരാജന്‍ കൂട്ടി ചേര്‍ത്തു.
വാളാട് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ദാന കര്‍മ്മവും ഇ പി ജയരാജാന്‍ നിര്‍വഹിച്ചു. പി കെ ജയനാരായണന്‍ അധ്യക്ഷനായി.സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.ആര്‍ കേളു എംഎല്‍എ, സി കെ ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്‍, കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം റെജീഷ്, പി ടി ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ എന്‍ ജെ ഷജിത്ത്, എന്‍ എം ആന്റണി, ടി കെ പുഷ്പന്‍, കെ എം വര്‍ക്കി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍