ക്രഷറുകളും ക്വാറികളും നാളെ മുതല്‍ അടച്ചിടും

കല്‍പ്പറ്റ: നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന ഉദ്യോഗസ്ഥപീഡനം തടയണമെന്നാവശ്യപ്പെട്ട് ജനുവരി 30 തിങ്കളാഴ്ച മുതല്‍ ക്രഷറുകളും ക്വാറികളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ക്വാറി ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.ക്രഷര്‍, ക്വാറി, മണ്ണ് ഉത്പന്നങ്ങള്‍ കയറ്റുന്ന ടിപ്പര്‍, ടോറസ് വാഹനങ്ങള്‍ക്ക് പോലീസ്, മോട്ടോര്‍വാഹനവകുപ്പ്, മൈനിങ് ജിയോളജി, വിജിലന്‍സ് വകുപ്പുകള്‍ അമിതപിഴ ഈടാക്കുകയും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് എറണാകുളത്ത് നടക്കുന്ന അനിശ്ചിതകാലസമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് അടച്ചിടല്‍ സമരം നടത്തുന്നത്.ഒരു വാഹനത്തിന് 80,000 രൂപവരെ പിഴ ഈടാക്കുന്നതിനാല്‍ വ്യവസായം വലിയ പ്രതിസന്ധിയിലാണെന്നും പരിസ്ഥിതി അനുമതിക്കായി ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകളില്‍ മൂന്നുവര്‍ഷമായിട്ടും തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനത്തിന് അനുമതി നല്‍കുക, കരിങ്കല്‍-മണ്ണ് ഖനനത്തിനുള്ള തടസ്സങ്ങള്‍ നീക്കുക, ടോറസ്-ടിപ്പര്‍ വാഹനങ്ങളില്‍ ആര്‍.ടി.ഒ. രജിസ്റ്റര്‍ചെയ്ത ബോഡി അളവില്‍ ലോഡ് കയറ്റാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍