ലോറിയും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം മില്‍മ കണ്ടയ്‌നര്‍ ലോറി നാനോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്. വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം.വയനാട് ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന നാനോ കാറും മില്‍മയുടെ കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.പരുക്കേറ്റ ഷഫീഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍