തിരുസ്വരൂപ പ്രയാണത്തിന് സ്വീകരണം നല്കി
പുല്‍പ്പള്ളി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ 160 ഇടവകകളിലൂടെ കടന്നുപോകുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ സ്വീകരണം നല്കി. പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ നിന്നും മുത്തുക്കുടകളുടെയും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വികാരി ഫാ. ജോസ് തേക്കനാടിയുടെ നേതൃത്വത്തില്‍ തിരുസ്വരൂപം ഏറ്റുവാങ്ങി. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവലയത്തില്‍ എത്തിയ തിരുസ്വരൂപം ഇടവക വികാരിയും ഇടവകാംഗങ്ങളും കമ്മിറ്റി ഭാരവാഹികളും ഏറ്റുവാങ്ങി ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഇന്ന് പട്ടാണിക്കൂപ്പ് ഉണ്ണീശോ ദേവാലയം, ഓരോ ഇടവകയില്‍ നിന്നും അടുത്ത ഇടവകയിലേക്ക് അതാത് ഇടവകകളിലെ വികാരിയുടെ നേതൃത്വത്തില്‍ തിരുസ്വരൂപം ഏറ്റുവാങ്ങി കൊണ്ടുപോകുന്നതാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍