പത്ത് മാസ കാലയളവില്‍ വയനാട് ജില്ലയില്‍ 293 ലഹരി കേസുകള്‍

കല്‍പ്പറ്റ: എന്‍.ഡി.പി.എസ് നിയമവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31 വരെയുളള പത്ത് മാസ കാലയളവില്‍ വയനാട് ജില്ലയില്‍ 293 കേസുകളിലായി 294 പ്രതികളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. 203.901 കിലോഗ്രാം കഞ്ചാവും 1.620 കിലോഗ്രാം എം.ഡി.എം.എയും 115.5 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കടത്താനുപയോഗിച്ച 26 വാഹനങ്ങളും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കണിയാമ്പറ്റ പ്രദേശത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരം കൈമാറിയ വ്യക്തിയുടെ വിവരങ്ങള്‍ എക്സൈസ് വകുപ്പില്‍ നിന്നും ചോര്‍ത്തി നല്‍കിയ വിഷയത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ കമ്മീഷണറേറ്റ് തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായുളള പരാതിയില്‍ ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തെ അറിയിച്ചു.
എ.പി.ജെ ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത അധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, എം.പി പ്രതിനിധി കെ.എല്‍. പൗലോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍