ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ കടവ് കൂടാരയ്ക്കല്‍ രജീഷ് (കുട്ടന്‍-33) ആണ് മരിച്ചത്. പൂനയില്‍ വെച്ചാണ് ഇദ്ദേഹം ലോറിയില്‍ കുഴഞ്ഞുവീണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റൊരാള്‍ ലോറി ഓടിക്കുന്നതിനിടയില്‍ ലോറി ഡ്രൈവര്‍ ആയ രജീഷ് വണ്ടിയുടെ അരികിലി രുന്ന് യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു സംഭവമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മൃതദേഹം നാളെ രാവിലെ പെരിക്കല്ലൂര്‍ കടവിലെ വീട്ടില്‍ എത്തിക്കും. ഭാര്യ: സിനി പാറ്റയില്‍. മകന്‍: നീരജ്.സംസ്‌ക്കാരം നാളെ (ആഗസ്റ്റ് 12) ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍