കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
മുത്തങ്ങ: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. ചരിവു പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്20, തേക്കും കാട്ടില്‍ വീട്ടില്‍ മുഹമ്മദ് സമീല്‍ ടി.കെ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശത്തു നിന്നും യഥാക്രമം 60 ഗ്രാം 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജു, അബ്ദുല്‍ സലീം.വി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷെഫീഖ് എം.ബി, അമല്‍ തോമസ് എം.ടി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍