രാജ്യപുരസ്കാര്‍ ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കല്‍പ്പറ്റ: മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്കൂളില്‍ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് രാജ്യപുരസ്കാര്‍ പരീക്ഷയെഴുതിയ 53 പേരില്‍ 51 പേര് ജേതാക്കളായി. ഗൈഡ് വിഭാഗത്തില്‍ 25 ല്‍ 25 പേരും വിജയിച്ചു. സ്കൗട്ട് വിഭാഗത്തില്‍ നിന്നും പരീക്ഷയെഴുതിയ 28 പേരില്‍ 26 പേര് വിജയികളായി. സംസ്ഥാനതല പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുകയും മികച്ച വിജയം നേടുകയും ചെയ്ത സ്ഥാപനമാണിത്. സര്‍ട്ടിഫിക്കറ്റുകള്‍ ഹെഡ്മാസ്റ്റര് പി.വി.മൊയ്തു വിതരണം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ.റംല, സി.കെ.നൗഫല്‍, സിംന ജോസ്,ടി.സൗദത്ത്,വി.എ.റഷീദ് പ്രസംഗിച്ചു. ബില്‍സി.കെ.പീറ്റര്‍ സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍