ടാങ്കര്‍ ലോറിയും, കാറും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കാക്കവയല്‍: മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത ( 62 ), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകന്‍ ആരവ് (3) നെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് പതിനൊന്നരയോടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും, കോഴിക്കോട് ബാലുശേരിയില്‍ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ശ്രീജിഷയുടെ മൃതദേഹം കല്‍പ്പറ്റ ഗവ. ആശുപത്രിയിലും , പ്രവീഷിന്റെയും, പ്രേമലതയുടേയും മൃതദേഹങ്ങള്‍ ലിയോ ആശുപത്രിയിലുമാണുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍