പ്രീ പ്രൈമറി അധ്യാപകര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തിരുവനന്തപുരം: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ പ്രീ പ്രൈമറി അധ്യാപകര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എ.കെ.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രീ പ്രൈമറികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കുക, തരം തിരിവില്ലാതെ മുഴുവന്‍ പ്രീ പ്രൈമറി അധ്യാപകരേയും ആയമാരേയും സ്ഥിരപ്പെടുത്തുക, ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക, പ്രീ െ്രെപമറി പ്രീ സര്‍വ്വീസ് അധ്യാപക കോഴ്‌സുകള്‍ വ്യാപിപ്പിക്കുക, കോഴ്‌സുകളുടെ അംഗീകാരത്തിന്റെ പേരില്‍ അധ്യാപകരെ അവഗണിക്കാതെ ഇന്‍ സര്‍വ്വീസ് പരിശീലനം നല്‍കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ശ്രീമതി ഇന്ദുമതി അന്തര്‍ജനം അഭിവാദ്യമര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.ബുഹാരി സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ. ലോര്‍ദ്ദോണ്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍