OPEN NEWSER

Wednesday 17. Aug 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'ലോക്ക്ഡൗണ്‍ അവസാനമാര്‍ഗം'; 10 പേര്‍ പോസിറ്റീവ് എങ്കില്‍ അത് ലാര്‍ജ് ക്ലസ്റ്റര്‍

  • Keralam
21 Jan 2022

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനത്തെ മാര്‍ഗമായി മാത്രമേ നടപ്പാക്കൂ എന്നാവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കൊവിഡ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അതനുസരിച്ച്, ഒരു സ്ഥാപനത്തില്‍ പത്ത് പേര്‍ പോസിറ്റീവായാല്‍ അത് ലാര്‍ജ് ക്ലസ്റ്ററാകും. അത്തരത്തില്‍ അഞ്ച് ക്ലസ്റ്ററുകളുണ്ടായാല്‍ ജില്ലാ കളക്ടര്‍മാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകള്‍ ഉള്‍പ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും ഒരു ടീം രൂപീകരിക്കണം. കൃത്യമായി സ്ഥാപനത്തില്‍ രോഗം പടരുന്നുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ ടീം നിരീക്ഷിക്കണം. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും ആളുകള്‍ പുറത്തിറങ്ങരുത്. പരിശോധന നിര്‍ബന്ധമാണ്. പനിയുള്ളവര്‍ പുറത്തേക്ക് ഇറങ്ങുകയോ മറ്റ് ആളുകളുമായി ഇടപഴകുകയോ ചെയ്യരുത്. 

അതേസമയം, സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവരില്‍ 100 ശതമാനം പേര്‍ക്കും ആദ്യഡോസ് നല്‍കിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ ലക്ഷ്യമിട്ട സംഖ്യ പൂര്‍ത്തിയാക്കി. ഇതിനാലാണ് 100 ശതമാനം ആദ്യഡോസ് സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

അതേസമയം, ശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെയാണ് ഓരോ ജില്ലകളെയും വിവിധ കാറ്റഗറികളായി തിരിച്ചതെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കുന്നു. ഓരോ ജില്ലകളിലെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. രോഗബാധിതര്‍ ഓരോ ജില്ലകളിലും എത്ര എന്നതും, അതിനനുസരിച്ച് എത്ര പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നതും തമ്മിലുള്ള അനുപാതത്തിന് അനുസരിച്ചാണ് കാറ്റഗറി 1, 2, 3 എന്നിങ്ങനെ ജില്ലകളെ തിരിച്ചത്. ഗുരുതരസാഹചര്യമായ മൂന്നാം കാറ്റഗറിയില്‍ നിലവില്‍ കേരളത്തില്‍ ഒരു ജില്ലകളും ഇല്ല. 

 

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷന്‍ നല്‍കി. കുറേ പേര്‍ക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണ്. അതിനാല്‍ കോവിഡ് അണുബാധ ഉണ്ടായാല്‍ പോലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ആവിഷ്‌ക്കരിച്ചത്.

 

എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ സമ്പര്‍ക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റൈന്‍ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാവുന്നതാണ്.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയലിലിറങ്ങാന്‍ അതിഥി തൊഴിലാളികളും പ്രതിഷേധവുമായി പ്രദേശവാസികളും
  • പേരിയ ചുരം വഴിയുള്ള ഗതാഗതം നാളെ മുതല്‍ പുന:സ്ഥാപിക്കും:  വയനാട് ജില്ലാ പോലീസ് മേധാവി
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • പിന്നണി രംഗത്ത് ചുവടുറപ്പിച്ച് വൈഗ നമ്പ്യാര്‍
  •  എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും.
  • സംരഭകര്‍ക്ക് വഴികാട്ടിയായി വ്യവസായ ശില്‍പ്പശാല
  • മീനങ്ങാടിയില്‍ പഴകിയ പന്നിയിറച്ചി പിടികൂടി; പന്നി സ്റ്റാള്‍ അടച്ചു പൂട്ടിച്ചു 
  • ലേഖാ രാജീവനെ ഒരു തരത്തിലും പിന്തുണക്കില്ല: മുസ്ലീം ലീഗ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show