കൊവിഡ് വ്യാപനം രൂക്ഷം;നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്നു മന്ത്രി സഭാ യോഗം വിലയിരുത്തി. കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കേണ്ടി വരും എന്നാണ് യോ?ഗത്തിന്റെ വിലയിരുത്തല്‍.നിയന്ത്രണം സംബന്ധിച്ച് നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ആവശ്യത്തിന് ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍