പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. 'വീട്ടില്‍ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യണമെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു.ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,751 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍