ബൈക്ക് ടിപ്പറിലിടിച്ച് യുവാവ് മരിച്ചു; സഹയാത്രികന് പരിക്ക്

മാനന്തവാടി: കമ്മന കുണ്ടാല റോഡില്‍ കുരിശിങ്കിലില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളമുണ്ട പോലിസ് സ്‌റ്റേഷന് സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മേപ്പാടി പുറ്റാട് പാലക്കപാറമ്പില്‍ രാജേഷ് എന്ന നിയാസ് (31) ആണ് മരിച്ചത്. പനമരം കൂളിവയല്‍ കുന്നുമ്മല്‍ നൗഷിദ് (21) നാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടിയില്‍ നിന്ന് കൂളിവയലിലേക്ക് പോകുന്നതിന് ഇടയില്‍ രണ്ടരയോടെയാണ് അപകടം. നിയാസിന്റെ മൃതദേഹം മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നൗഷിദ് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍