സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍