ബി.ജെ.പി സായാഹ്ന ധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ: ഇന്ധന നികുതി കുറച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്രസര്‍ക്കാരും ഇതര സംസ്ഥാനങ്ങളും പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതിയില്‍ കുറവുവരുത്തി സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിന് അറുതി വരുത്തുവാനുള്ള ശ്രമം നടത്തുമ്പോള്‍ ഒരു തരത്തിലും നികുതി കുറക്കാന്‍ തയ്യാറാവില്ല എന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് ബി.ജെ .പി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി വയനാട് ജില്ലാ അദ്ധ്യക്ഷന്‍ കെ പി മധു പറഞ്ഞു.നികുതി കുറക്കില്ല എന്ന് നിലപാട് എടുക്കുകയും ഇന്ധന വില കുറക്കണം എന്നാവശ്യപ്പെട്ട് ഒരേ സമയം സമരം നടത്തുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷ് അദ്ധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി അഖില്‍ പ്രേം സി, പാര്‍ട്ടി സംസ്ഥാന സമിതിയംഗം ടി എ മാനു , രാമചന്ദ്രന് ആരോഡ, പി വി ന്യൂട്ടണ്‍, ഷാജിമോന്‍ ചൂരല്‍മല തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍