രാജ്യത്ത് 11,903 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 98.22%
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,159 പേര്‍ സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി. 98.22% ആണ് രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിന്‌ടെ 311 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.രാജ്യത്ത് നിലവില്‍ 1,51,209 പേര്‍ ചികിസ്തയില്‍ ഉണ്ട്. ആകെ രോഗബാധിതരുടെ ഒരുശതമാനത്തില്‍ താഴെമാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആകെ 61.12 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 107.29 കോടി ഡോസ് വാക്‌സിന്‍ നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍