രണ്ടര വയസ്സുകാരിയെ പുഴയില്‍ കാണാതായതായി സംശയം
മീനങ്ങാടി: മീനങ്ങാടിയില്‍ രണ്ടര വയസ്സുകാരി പുഴയില്‍ വീണതായി സംശയം. പുഴങ്കുനിയില്‍ മലക്കാട് പുഴയിലാണ് രണ്ടര വയസുകാരി വീണതായി സംശയമുള്ളത്.കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെ മകളായ ശിവ പാര്‍വണയെയാണ് കാണാതായത്. കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. കൂടാതെ പുഴയരികിലെ ചെളിയില്‍ കുട്ടിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളൂം കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫയര്‍ ഫോഴ്സും, റെസ്ക്യൂ ടീമുകളും പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസം കനത്ത മഴയില്‍ പുഴയില്‍ ജലനിരപ്പ് കൂടിയിരുന്നു. മീനങ്ങാടി പുഴംകുനി ചേവായില്‍ രജിത്ത് കുമാറിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ടര വയസ്സുകാരി ശിവപാര്‍വണയെയാണ് രാവിലെ പത്തേകാലോടെ കാണാതായത് . ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ വീടാണ് പുഴംകുനിയിലുള്ളത്.
രാവിലെ കാണാതായതോടെ തിരച്ചില്‍ നടത്തിയ വീട്ടുകാരും നാട്ടുകാരും പുഴക്ക് സമീപത്ത് കുട്ടിയുടെ കാല്‍പ്പാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുഴയില്‍ വീണോ എന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് പ്രദേശവാസികളും, ജീവന് രക്ഷാപ്രവര്‍ത്തകരും കല്‍പ്പറ്റ ബത്തേരി ഫയര്‍ഫോഴ്സ് യൂണിറ്റ് അംഗങ്ങളും തിരച്ചില്‍ തുടരുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍