തണ്ടര്‍ബോള്‍ട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു
പുല്‍പ്പള്ളി: അരീക്കോട് മലബാര്‍ സ്പെഷല്‍ പോലീസ് ക്യാമ്പില്‍ പരിശീലനത്തിനിടെ തണ്ടര്‍ബോള്‍ട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി ഭൂദാനം കുമിച്ചിയില്‍ സുനീഷ്(32) ആണ് മരിച്ചത്. കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കെ.എം.സി.ടി ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍