OPEN NEWSER

Thursday 28. Sep 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുട്ടില്‍ മരംമുറി കേസ് :പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരെ തെളിവെടുപ്പിനെത്തിച്ചു 

  • Ariyippukal
05 Aug 2021

 

മുട്ടില്‍: പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള മുട്ടില്‍ മരം മുറി കേസിലെ മുഖ്യ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. മരംമുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലായിരുന്നു തെളിവെടുപ്പ്. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിച്ചത്. വിവാദ ഉത്തരവിന്റെ മറവില്‍ വ്യാപകമായി ഈട്ടി മരങ്ങള്‍ മുറിച്ച സ്വര്‍ഗ്ഗം കുന്ന്, കുപ്പാടി  എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലായിരുന്നു നടപടികള്‍. രണ്ട് ദിവസമായി പ്രത്യേക അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.അനധികൃതതമായി മരം മുറിച്ചിട്ടില്ലെന്നും, രേഖകളില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും പ്രതികള്‍ ആവ!ര്‍ത്തിച്ചു.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വന്തം ഭൂമിയിലെയും സമീപത്തെയും ഈട്ടി മരങ്ങളാണ് മുറിച്ചതെന്നും എല്ലാത്തിനും രേഖകള്‍ ഉണ്ടെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.ഓരോരുത്തരെയും പ്രത്യേകമായി  അന്വേഷണ സംഘം ചോദ്യം ചെയ്തു.  മോഷണം, വ്യാജ രേഖ ചമക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകളിലായി 42 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയതത്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം 6 പേരാണ് മുട്ടില്‍ മരം മുറി കേസില്‍ ഇതിനോടകം അറസ്റ്റിലായത്.  െ്രെകംബ്രാഞ്ച് കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.  വനം വകുപ്പും ഉടന്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്ന് വ്യാപക മഴക്ക് സാധ്യത 
  • ഒരു കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍
  • പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇ.ഡി. അറസ്റ്റ് ചെയ്തു
  • പോക്‌സോ കേസിലെ പ്രതിയെ ശിക്ഷിച്ചു
  • ലോകവിനോസഞ്ചാര ദിനം; ജില്ലയില്‍ ആഘോഷങ്ങള്‍ തുടങ്ങി
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • സംസ്ഥാനത്ത്  ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത. 
  • പനവല്ലിക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം; കടുവ കൂട്ടിലായി..!
  • കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show