നെല്ലിയമ്പം ഇരട്ടക്കൊലപാതകം;പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്.ഡി.പി.ഐ
പനമരം: നെല്ലിയമ്പം അദ്ധ്യാപകനായിരുന്ന കേശവന് മാസ്റ്ററെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയ സംഭവം ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ജനങ്ങള്‍ ആശങ്കാകുലരാണെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ടി.നാസര്‍. കൊല്ലെപ്പെട്ട കേശവന് മാസ്റ്റര്‍ ഭാര്യ പത്മാവതി എന്നിവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ഉസ്മാന്, പനമരം പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സമദ്, കെ.ടി നൗഫല്‍, അബൂബക്കര്‍ നെല്ലിയമ്പം എന്നിവരും ഒപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍