പനമരം ആക്രമണം; കുത്തേറ്റ വീട്ടമ്മയും മരണപ്പെട്ടു
പനമരം: പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാതരുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ഇന്നലെ രാത്രി കൊല്ലപ്പെട്ട കേശവന്‍ മാസ്റ്ററുടെ ഭാര്യ പത്മാവതിയമ്മ (68) ആണ് മരിച്ചത്. നെഞ്ചിന്റേയും കഴുത്തിന്റേയുമിടയിലായി കുത്തേറ്റ പത്മാവതിയമ്മ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെച്ച് അര്‍ധരാത്രിയോടെയാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം. കൊലപാതകികളെ കണ്ട ഏകവ്യക്തികളായ ഇരുവരും മരണത്തിന് കീഴടങ്ങിയതോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം കഠിനമായിരിക്കുകയാണ്. മിനിജ, മുരളി, മഹേഷ് എന്നിവരാണ് ഇവരുടെ മക്കള്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍