പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ്;പ്രതിഷേധദിനം ആചരിക്കും.

കല്‍പ്പറ്റ: പെട്രോള്‍ ഡീസല്‍ വില ദിവസവും വര്‍ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരെ ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ജൂണ്‍ 10 വ്യാഴാഴ്ച പ്രതിഷേധദിനം ആചരിക്കും. കേരള സ്‌റ്റേറ്റ് ഓട്ടോടാക്‌സി ഫെഡറേഷന്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമയി പെട്രോള്‍ പമ്പുകളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പാകെയും പ്രതിഷേധ ധര്‍ണ നടത്താന്‍ യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെയും മോട്ടോര്‍ തൊഴിലാളികളെയും കൊള്ളയടിക്കുന്ന സമീപനം തിരുത്തണം. ഒപ്പം 15 വര്‍ഷം കഴിഞ്ഞ ടാക്‌സി, ഓട്ടോറിക്ഷകള്‍ കണ്ടം ചെയ്യാനുള്ള തീരുമാനത്തില്‍നിന്നും പിന്‍മാറണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ എല്ലാ പെട്രോള്‍ പമ്പുകളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പിലും പ്രതിഷേധ നടത്തും. പ്രതിഷേധ ദിനം വി ജയമാക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണ മെന്ന യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് കെ എന്‍ കൃഷ്ണന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ജില്ല സെക്രട്ടറി കെ സുഗതന്‍, വി എ അബ്ബാസ് , പി പി ജിനീഷ്, പി എ അസീസ്, ബാബു ഷിജില്‍ കുമാര്‍, എ റിയാസ്, കെ ബാബു, എന്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍