വാക്‌സിന്‍ വിതരണം പുനരാരംഭിക്കണം : യൂത്ത് കോണ്‍ഗ്രസ്
ബത്തേരി: വയനാട് ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ പുനരാരംഭിക്കണംമെന്ന് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായിട്ട് ജില്ലയില്‍ വാക്‌സിന്‍ വിതരണം നിലച്ചിരിക്കുകയാണ്. 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള വിതരണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. സംസ്ഥാനം നേരിട്ട് വാങ്ങും എന്ന് പറഞ്ഞ വാക്‌സിന്‍ ലഭിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്.പട്ടികവര്‍ഗ കോളനിയിലടക്കം കോവിഡ് വ്യാപിക്കുന്ന ഈ സമയത്ത് വാക്‌സിന്‍ വിതരണം മുടങ്ങിയത് ഭരണകൂടത്തിന്റെ പിടിപ്പ്‌കേടാണെന്നും ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലുള്ള വയനാട് ജില്ലയ്ക്കു പ്രത്യേകമായി കേന്ദ്രം വാക്‌സിന്‍ ലഭ്യമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍