ആയിരം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
ബത്തേരി:ടീം മിഷന് സുല്‍ത്താന്‍ ബത്തേരി ആയിരം പച്ചക്കറി കിറ്റ് ചലഞ്ചിലൂടെ ശേഖരിച്ച പച്ചക്കറികിറ്റുകളുടെ വിതരണ ഉദ്ഘാടനം ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നി ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാര്‍ ടി.കെ രമേശിന് കിറ്റുകള്‍ കൈമാറി നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അര്‍ഹതപ്പെട്ട പാവപ്പെട്ടവരിലേക്ക് ആര്.ആര്.ടി മാര്‍ മുഖേനയാണ് കിറ്റുകള്‍ എത്തിച്ചത് കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ സുല്‍ത്താന്‍ ബത്തേരിയില്‍ രൂപം കൊണ്ട ടീം മിഷന് ഇതിനോടകം തന്നെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ ആവശ്യക്കാരന്റെ അത്താണിയായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്.ഒരു പറ്റം യുവാക്കളും അവരെ പിന്തുണക്കുന്ന നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരുമടങ്ങുന്നവര് സന്നദ്ധ പ്രവര്‍ത്തനത്തിനായി ബത്തേരിയില്‍ രൂപം കൊടുത്ത വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് ടീം മിഷന്.ഗ്രൂപ്പിലൂടെ മൂന്ന് ദിവസം നടത്തിയ കാമ്പയിനിലൂടെയാണ് പച്ചക്കറി കിറ്റ് ചാലഞ്ച് ലക്ഷ്യത്തിലെത്തിക്കാനായത്.ചടങ്ങില്‍ സഫീര്‍ പഴേരി അദ്ധ്യക്ഷനായിരുന്നുഷിംജിദാമു, ഡോ. സലീം, അരുണ്‍ കുമാര്‍, നിസാം പള്ളിയാല്‍, സോണി ആസാദ്, നിസി അഹമ്മദ്, പി. സംഷാദ്, ഷമീര്‍ ചേനക്കല്‍ , നിസാര്‍, റഫീഖ് വാഴക്കണ്ടി, സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍