യൂത്ത് കോണ്‍ഗ്രസ് രക്തദാനം നടത്തി
ബത്തേരി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാമത് ചരമ വാര്‍ഷിക ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാനം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്കിലാണ് പ്രവര്‍ത്തകര്‍ രക്തം നല്‍കിയത്. നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ്, അനീഷ് റാട്ടക്കുണ്ട്, സുമേഷ് കോളിയാടി, നൗഫല്‍ കെ.എം, സതീഷ് നെന്മേനി, സജി ചീരാല്‍, ഉമേഷ്.പി, അമല്‍ പങ്കജാക്ഷന്‍, അമല്‍ജിത്, ലിന്റോ മീനങ്ങാടി, അമല്‍ വാകേരി എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍