കോവിഡ് നിയന്ത്രണം കര്‍ശനമാക്കി കേണിച്ചിറ പോലീസ് പ്രത്യേക സേനയ്ക്ക് പരിശീലനം നല്കി
കേണിച്ചിറ: കോവിഡ് രണ്ടാം തരംഗത്തില്‍ ലോക്ഡൗണായിരുന്നിട്ട് പോലും അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് വന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കൃത്യമായി മാസ്ക്ക് ഉപയോഗിക്കല്‍, പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തല്‍, അനാവശ്യ വാഹനയാത്ര എന്നിവ ശ്രദ്ധിക്കാന്‍ കേണിച്ചിറ പോലീസ് സേനയില്‍ പുതിയതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് പരിശീലനം നല്കി. ഈ അംഗങ്ങളെ പോലീസ് സ്റ്റേഷന് പരിധിയില്‍ വിന്ന്യസിക്കും.വരുംദിവസങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും. കേണിച്ചിറ സി.ഐ.സതീഷ്കുമാര്‍ പരിശീലനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍