നെന്മേനിയില്‍ കോവിഡ് വാക്‌സിന്‍ ഉത്സവ്
ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ വാക്‌സിന്‍ ഉല്‍സവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 ന് രാവിലെ 10 മണി മുതല്‍ കോളിയാടി പാരീഷ് ഹാളിലാണ് വാക്‌സിന്‍ ഉത്സവ്. കോളിയാടി അക്ഷയയുടേയും ടീം മിഷന്‍ ബത്തേരിയുടേയും കുടുംബശ്രീയുടേയും വിക്ടറി ആശുപത്രിയുടേയും സഹകരണത്തോടെയാണ് മെഗാ വാക്‌സിന്‍ ഉത്സവ് നടത്തുന്നത്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ അക്ഷയ കേന്ദ്രത്തിലും കുടുംബശ്രീ ഭാരവാഹികള്‍ വഴിയും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ന് കുന്താണിയിലും ഗവ.എല്‍പി സ്‌ക്കൂളിലും 23 ന് മലങ്കര യാക്കോബായ പള്ളി ഹാളിലും 24 ന് അമ്പുകുത്തി ഗവ.എല്‍ പി സ്‌ക്കൂളിലും ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തും.ആലോചന യോഗത്തില്‍ പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,ജയ മുരളി, കെ വി ശശി, സുജാത ഹരിദാസ്, സെക്രട്ടറി എം.വിനോദ് കുമാര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍