ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം

ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടന്നു. മുഖ്യ ഉപഗ്രഹമായ ആമസോണിയ ഉള്‍പ്പടെ 19 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷണകണക്കിന് ഡോളര്‍ വിദേശ നാണ്യം ഇതുവഴി നേടാന്‍ കഴിയുമെന്നാണ് രാജ്യത്തിന്റെ പ്രതിക്ഷ.
രാവിലെ 10.24 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹം അടക്കമുള്ളവയുമായി പിഎസ്എല്‍വിസി 51 വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നു. ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന സതീഷ് ധവാന്‍ സാറ്റ് (എസ് ഡി സാറ്റ്) എന്ന ചെറു ഉപഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകര്‍പ്പും ഭ്രമണപഥത്തിലെത്തിച്ചു. പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് കൂടിയാണ് ഇതോടെ ഐഎസ്ആര്‍ഒ ഉയര്‍ന്നത്.
ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമാണ് ആമസോണിയ 1 . ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് 637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ1 ഉപഗ്രത്തിന്റെ പ്രധാന ലക്ഷ്യം. ആമസോണിയക്ക് ഒപ്പം 18 ചെറു ഉപഗ്രഹങ്ങളാണ് ഉള്ളത്.
വിക്ഷേപണത്തിന് മുന്നോടിയായിട്ടുള്ള 25.5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാവിലെ 8.54ന് തുടങ്ങിയിരുന്നു. ഇതുവരെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു പുറത്ത് നിന്നുള്ള ചെറു ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ പണം വാങ്ങി വിക്ഷേപിച്ചിരുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍