സ്കൂട്ടര്‍ യാത്രികക്ക് നേരെ കാട്ടാനയുടെ അതിക്രമം;സ്കൂട്ടര്‍ തകര്‍ത്തു; യാത്രികക്ക് പരിക്ക്
ബേഗൂര്‍: കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ െ്രെടബല്‍ പ്രമോട്ടര്‍ സിന്ധുവാണ് കാട്ടാനയുടെ അതിക്രമത്തിനിരയായത്. ഇന്ന് രാവിലെ 10 മണിയോടെ ബേഗൂര്‍ ചേമ്പുംകൊല്ലിക്ക് സമീപം വെച്ച് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിന്ധുവിനെ റോഡരികിലുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. സിന്ധുവിന്റെ മുമ്പിലായുണ്ടായിരുന്ന കാര്‍ യാത്രികരായ രണ്ട് പേര് കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും കാട്ടാന വിറളി പൂണ്ട് ഓടിയടുക്കുകയായിരുന്നു. കാര്‍ യാത്രികര്‍ ഉടനെ കാറെടുത്ത് രക്ഷപ്പെട്ടെങ്കിലും ആന സിന്ധുവിന്റെ നേരെ തിരിഞ്ഞ് സ്കൂട്ടര്‍ കുത്തിമറിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. തുടര്‍ന്ന് ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണ സിന്ധു നിസാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിലവില്‍ സിന്ധു ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍