പുല്‍പ്പള്ളി സ്റ്റേഷന് കോമ്പൗണ്ടില്‍ കുന്നുകൂടിയ വാഹനങ്ങള്‍ നീക്കം ചെയ്തു
പുല്‍പ്പള്ളി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളില്‍ നിന്നായി പിടികൂടിയ 65 ഓളം ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്നത് നീക്കം ചെയ്തു.ബൈക്കുകള്‍ ലേലത്തില്‍ എടുത്തയാള്‍ സ്റ്റേഷന് പരിസരത്ത് നിന്നും അവ നീക്കം ചെയ്തതോടെ സ്റ്റേഷനോട് ചേര്‍ന്ന പരിസരത്ത് സൗകര്യവും വര്‍ദ്ധിച്ചു.വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങള്‍ കൂടികിടന്നത് മൂലം സ്റ്റേഷന് പരിസരത്തിന്റെ ഒരു ഭാഗത്ത് കൂടി കടന്ന് പോകാന്‍ പോലുംകഴിയാത്ത അവസ്ഥയായിരുന്നു. ഈ സ്ഥലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷന്കുടിയാണ് പുല്‍പ്പള്ളി.ബൈക്കുകള്‍ നീക്കം ചെയ്തതോടെ സ്ഥലസൗകര്യം വര്‍ധിച്ചതിനാല്‍ ജീവനക്കാരുള്പ്പടെയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യം ലഭിച്ചു.ബൈക്കുകള്‍ ആയിരം മുതല്‍ രണ്ടായിരം രൂപ വരെയുള്ള വിലയ്ക്കാണ് ലേലത്തിനെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍