ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമം;നിരവധി കേസുകളിലെ പ്രതിയടക്കം നാല് പേര് അറസ്റ്റില്‍
പൂതാടി :പൂതാടി മഹാദേവ ശിവക്ഷേത്രത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസടക്കം നിരവധി മയക്കുമരുന്ന്മോഷണകേസുകളിലെ പ്രതി പൊഴുതന കാരാട്ട് ജംഷീറലി (35), കല്‍പ്പറ്റ മാമ്പറ്റപറമ്പില് മുഹമ്മദ് ഷിനാസ് (20), കോഴിക്കോട് മേക്കയ്യില് വീട്ടില്‍ അക്ഷയ് (21), കുന്ദമംഗലം കാവിലാംകാഞ്ഞിരത്തിങ്കല് ശരത് (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണശ്രമത്തിനിടെ സംഘത്തിലൊരാളെ കയ്യോടെ പിടികൂടിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവര്‍ വലയിലായത്.അമ്പല പരിസരത്ത് നിന്നും നിര്‍ത്താതെ പട്ടി കുരയ്ക്കുന്നത് കേട്ട ക്ഷേത്രം പൂജാരി പോലീസില്‍ വിവരമറിയിക്കുകയും, തുടര്‍ന്ന് പോലീസും, നാട്ടുകാരും ചേര്‍ന്ന് അമ്പലത്തിനുള്ളിലുണ്ടായിരുന്ന ഒരു മോഷ്ടാവിനെ പിടികൂടുകയായിരുന്നു. പിന്നീട് മറ്റൊരാളെ പരിസരത്ത് നിന്നും പിടിച്ചു.സംഘത്തിലെ രണ്ട് പേര് സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരുന്നെങ്കിലും വൈത്തിരി വെച്ച് പിടികൂടുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്കും, കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍