പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തരിയോട് കരിങ്ങണ്ണി കോളനിയിലെ വിനോദ് (26) നെയാണ് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ഒ സിബിയും സംഘവും അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെണ്‍കുട്ടിയെ വയറുവേദന മൂലം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്നുള്ള കാര്യം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്നാണ് പീഡനം വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്യുകയും ചെയ്തു. എസ്.ഐ അബൂബക്കര്‍ , സി പി ഒ മാരായ ഷഹമ, സൗമ്യ, ഗീത തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍