നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
നൂല്‍പ്പുഴ:നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച പബ്ലിക് ഹെല്‍ത്ത് വിഭാഗം കെട്ടിടം,ഫാര്‍മസി സ്റ്റോര്‍,ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘടാനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍ കെ. അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലംഎം.എല്‍.എ ഐ.സി ബാലകൃഷ്ണന്, ഡി.എം.ഒ ഡോ. രേണുക ആര്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് എന്നിവര്‍ ഓണ്ലൈനായിആശംസകളര്പ്പിച്ചു.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അഭിലാഷ് ബി, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി എസ്, രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍