ദേശീയ തപാല്‍ദിനം; പോസ്റ്റല്‍ ജീവനക്കാരെ സിറ്റിക്ലബ്ബ് ആദരിച്ചു
പുല്‍പ്പള്ളി:ദേശീയ തപാല്‍ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി പോസ്റ്റ് ഓഫീസല്‍ ജീവനക്കാരെ സിറ്റിക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പുല്‍പ്പള്ളി മേഖയില്‍ കോവിഡുമായി ബന്ധപ്പെട്ട മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് പോസ്റ്റല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്.കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ പെന്ഷന് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് പ്രത്യേ കം കൗണ്ടറുകളിട്ട് മികച്ച പ്രവര്‍ത്തനമാണ് പോസ്റ്റല്ജീവനക്കാര് കാഴ്ച വെച്ചത്. ബാങ്കുകളിലും മറ്റും ക്രമാധീതമായ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തില്‍ കുടിയേറ്റമേഖലയിലെ ആളുകള്‍ക്ക് ഈ ആശ്വാസകരമായിരുന്നു പോസ്റ്റോഫീസ് ജീവനക്കാരുടെ പ്രവര്‍ത്തനം. ജീവനക്കാരുടെ അവസരോചിതമായ ഈ ഇടപെടലുകളെ തുടര്ന്നാണ്സിറ്റി ക്ലബ്ബ് ജീവനക്കാരനെ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു അധ്യക്ഷനായിരുന്നു. കെ പി ഗോപാലന്, കൃഷ്ണന്, ഷാജി തോമസ്, ശരത്കൃഷ്ണന്, ശശികുമാര്‍ പി എം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍