കോണ്‍ഗ്രസ് പ്രതിഷേധ സത്യാഗ്രഹം നടത്തി
ബത്തേരി:ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായിപീഡിപ്പിച്ചു കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യാഗ്രഹം നടത്തി.പീഢനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ശവസംസ്കാരം വീട്ടുക്കാരെ അറിയിക്കാതെ നടത്തിയതും. കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയെ മരണത്തിന് ശേഷം അപമാനിക്കുന്നതും ആര്.എസ്.എസിന്റെ സവര്‍ണ്ണ പുരുഷ മേധാവിത്വത്തിന്റെ തെളിവാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ബത്തേരിയില്‍ നടന്ന പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന് ,ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്,ഡി.പി രാജശേഖരന്,നിസ്സി അഹമ്മദ് ,ടി.ജെ ജോസഫ്, ബാബു പഴുപ്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍