ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: യൂത്ത് കോണ്‍ഗ്രസ്സ്
ബത്തേരി: ഉത്തര്‍പ്രദേശില്‍ പീഢനത്തിരയായി കൊലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധി എം.പിയെയും,പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെയും, ബാബരി മസ്ജിദ് തകര്‍ക്കത്ത കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെയും യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു.ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ കോടതികള്‍ പോലും അധികാരവര്ഗ്ഗത്തിനൊപ്പം നില്‍ക്കുകയാണെന്നും പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്ക്കുമെതിരെയുള അതിക്രമങ്ങളില്‍ ലോകത്തിന് മുമ്പില്‍ തലക്കുനിച്ച് നില്‍ക്കേണ്ട അവസ്ഥയിലാണ് മോദി ഭരണത്തില്‍ രാജ്യം കടന്ന് പോകുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡന്റ് സിറിള്‍ ജോസ് അധ്യക്ഷത വഹിച്ചു.എം.കെ ഇന്ദ്രജിത്ത്, ലയണല്‍ മാത്യൂ, അമല്‍ജോയി, അഫ്സല് ചീരാല്‍., സുമേഷ് കോളിയാടി, രാഹുല്‍.എ, നിഖില്‍ തോമസ്, ഷൈജിത്ത് എം,പ്രശാന്ത് പി. എസ് നൗഫല്‍ കെ.എം, എല്‍ദോ പോത്ത് കെട്ടി, സന്തോഷ് എക്സല്‍, സി.റഷീദ്, സ്റ്റാനി ജോസഫ്, ഉമേഷ് പി, സുധ സണ്ണി, സുനിത കെ,തുടങ്ങിയവര്‍ സംസാരിച്ചു.മക്കിയാട് നടന്ന പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. അസിസ്സാളാട് അധ്യക്ഷത വഹിച്ചു. റോബിന് പനമരം, എസ്.എം പ്രമോദ് മാസ്റ്റര്‍, പി.കെ.സുനില്‍ മാസ്റ്റര്‍, ജോബി പുതുശ്ശേരി, സച്ചിന് സുനില്‍,ബൈജു പുത്തന്‍ പരയ്ക്കല്‍, ശ്രീജ രാജേഷ്, ആല്ബിന് തോമസ്, തുടങ്ങിയവര്‍ സംസാരിച്ചുമേപ്പാടിയില് നടന്ന പ്രതിഷേധ സത്യാഗ്രഹം ഐ.എന്‍.ടി.യു സി. സംസ്ഥാന സെക്രട്ടറി.പി കെ അനില്‍ കുമാര്‍ ഉദ്ഘാനം ചെയ്തു. എബിന് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, രോഹിത് ബോധി, ടി.എം ഷാജി, അരുണ്‍ദേവ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍